നീതിയുക്തമായി ജോലി ചെയ്യുന്നവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; നവീന്‍ ബാബുവിന്റെ മരണം അതീവദുഖകരം

സത്യസന്ധമായി ജോലി ചെയ്യുന്നവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ഇതുപോലൊരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാവരുത്.

Update: 2024-10-23 08:16 GMT

തിരുവനന്തപുരം: നീതിയുക്തമായി ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഈയടുത്ത കാലത്ത് നമ്മുടെ സര്‍വീസിലുണ്ടായിരുന്ന ഒരാളുടെ കാര്യം നാട് പ്രത്യേകമായി ശ്രദ്ധിക്കുന്ന ഘട്ടമാണിത്. കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. സത്യസന്ധമായി ജോലി ചെയ്യുന്നവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ഇതുപോലൊരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാവരുത്. ശക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കും. അത് ഉറപ്പിക്കാനുള്ള നടപടി ഉണ്ടാവും.' -മുഖ്യമന്ത്രി പറഞ്ഞു.

Tags: