''കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല; വേട്ടയാടാന്‍ അനുമതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ലെന്നും മനുഷ്യന്റെ ജീവനോ സ്വത്തിനോ അപകടമായി മാറിയ കാട്ടുപന്നികളെ വേട്ടയാടാന്‍ അനുമതിയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ അധികം സംരക്ഷണം ആവശ്യമില്ലാത്ത ജീവികളുടെ പട്ടികയിലേക്ക് മാറ്റണമെന്നത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എ എ റഹീം എംപിക്ക് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.