കാട്ടുപന്നിയെ വെടിവെക്കാന്‍ വനംവകുപ്പിന് അധികാരമുണ്ട്; സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കാട്ടുപന്നി ശല്യം നേരിടാന്‍ കര്‍ശനമായ നടപടി വേണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി. ജനവാസ പ്രദേശങ്ങളിലെ കൃഷിയും വിളകളും നശിപ്പിക്കുന്ന പന്നികളെ വെടിവെയ്ക്കാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് അധികാരമുണ്ടെങ്കിലും അത് എങ്ങനെ വേണമെന്ന് നിശ്ചയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ ഉത്തരവിറക്കണം. പന്നികളെ വെടിവെയ്ക്കാനുള്ള തോക്കുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. കാട്ടുപന്നികളുടെ ആക്രമണം മൂലം വനമേഖലയോട് സമീപത്തുതാമസിക്കുന്നവര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.