വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 24 ലക്ഷം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന് അമിക്കസ് ക്യൂറി; പാമ്പുകടിയേറ്റ് മരിച്ചാല്‍ 16 ലക്ഷവും നല്‍കണം

Update: 2025-04-28 04:52 GMT

കൊച്ചി: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന് റിപോര്‍ട്ട്. സംസ്ഥാനത്തെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും 10 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് വ്യവസ്ഥ. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്നും നാലു ലക്ഷം രൂപയ്ക്കും അര്‍ഹതയുണ്ടെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ അമിക്കസ് ക്യൂറി വ്യക്തമാക്കി. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 16 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കി. റിപോര്‍ട്ട് പരിഗണിച്ചായിരിക്കും കോടതി ഉത്തരവ് ഇറക്കുക.