സുല്‍ത്താന്‍ബത്തേരി: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌ക്കന്‍ മരിച്ചു. കാപ്പാട് ഉന്നതിയിലെ മനു(45)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു സംഭവം. മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. വീടിനടുത്ത വയലിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.