മലക്കപ്പാറ: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. മലക്കപ്പാറ തമിഴ്‌നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി(75)യാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മേരിയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. വീട്ടില്‍ നിന്നും മേരിയും മകളും ഇറങ്ങി ഓടിയെങ്കിലും കാട്ടാന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.