അജ്മീറിലെ എട്ട് ഉര്‍ദു സ്‌കൂളുകളെ ഹിന്ദി മീഡിയം സ്‌കൂളുകളാക്കി ബിജെപി സര്‍ക്കാര്‍; വ്യാപകപ്രതിഷേധം
ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീറിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഉര്‍ദു സ്‌കൂളുകളെ ഹിന്ദി മീഡിയം സ്‌കൂളുകളാക്കി. 1941 മുതല്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രൈമറി ഉര്‍ദു സ്‌കൂള്‍ ബദ്ബാവ്, ഗവ. ഗേള്‍സ് ഹൈ പ്രൈമറി ഉര്‍ദു സ്‌കൂള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. മുസ്‌ലിം കുട്ടികളുടെ വിദ്യഭ്യാസ അവകാശത്തിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഉര്‍ദുവിനെതിരായ സര്‍ക്കാര്‍ നീക്കം മുസ് ലിംകള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമാണെന്ന് ഒരു സ്‌കൂളിന് മുമ്പില്‍ പ്രതിഷേധിക്കുന്ന രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഉര്‍ദുവിനെ പുറന്തള്ളി വിദ്യഭ്യാസത്തെ ഹിന്ദിവല്‍ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
വിദ്യഭ്യാസ മന്ത്രി മദന്‍ ദിലാവാറാണ് ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം. ഉര്‍ദുവിനെ നിലവില്‍ രണ്ടാം ഭാഷയായി പോലും ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന്റെ വിദ്യഭ്യാസ നയത്തിന് അനുസൃതമായ നടപടികളാണ് വിദ്യഭ്യാസ വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ജില്ലാ കലക്ടര്‍ പറയുന്നത്.