നിയമവിരുദ്ധ വാക്കി ടോക്കി വില്‍പ്പന: ഫ്‌ളിപ്പ്കാര്‍ട്ടിനും മെറ്റക്കും പത്തുലക്ഷം രൂപ പിഴ

Update: 2026-01-16 03:24 GMT

ന്യൂഡല്‍ഹി: നിയമവിരുദ്ധമായി വാക്കി ടോക്കികള്‍ വിറ്റ ഫ്‌ളിപ്പ്കാര്‍ട്ടിനും മെറ്റയ്ക്കും പത്തുലക്ഷം രൂപ വീതം പിഴ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ)യുടേതാണ് നടപടി. ശരിയായ ഫ്രീക്വന്‍സി, ലൈസന്‍സിംഗ് വിവരങ്ങള്‍, എക്യുപ്‌മെന്റ് ടൈപ്പ് അപ്രൂവല്‍ (ഇടിഎ) എന്നിവ സംബന്ധിച്ച വിവരങ്ങളില്ലാതെ ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്തതിനും വിറ്റതിനുമാണ് നടപടി. ദേശീയസുരക്ഷയും ഉപഭോക്താക്കളുടെ താല്‍പര്യവും സംരക്ഷിക്കാത്തതാണ് ഈ നടപടികളെന്ന് സിസിപിഎ വിമര്‍ശിച്ചു. നിയമപരമായ അനുമതിയില്ലാതെ വാക്കി ടോക്കികള്‍ പരസ്യപ്പെടുത്തുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചു.