കൊച്ചി: എന്തുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ''ബിജെപിയില്‍ രണ്ട് ആത്മഹത്യ നടന്നു. എന്താണ് ബിജെപിയില്‍ നടക്കുന്നത്. ആരോപണങ്ങളിലും സാമ്പത്തിക പ്രശ്‌നങ്ങളിലും അവര്‍ ആടി ഉലയുകയാണ്.''-സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്നും സതീശന്‍ ആരോപിച്ചു. കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും സതീശന്‍ പറഞ്ഞു. മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതിനാല്‍ അന്വേഷണം ആവശ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ചുകൂടെ ഗൗരവമായി ഈ വിഷയത്തെ കാണണം. ബിഎല്‍ഒമാര്‍ പരാതി ഉന്നയിക്കുന്നുണ്ടെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.