വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്ന സൂചന നല്‍കി വത്തിക്കാനില്‍ വെളുത്ത പുക. സിസ്റ്റീന്‍ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ച പുകക്കുഴലില്‍ നിന്നാണ് വെളുത്ത പുക ഉയര്‍ന്നത്. ആരാണ് പുതിയ മാര്‍പാപ്പയെന്ന് വ്യക്തമല്ല. അല്‍പ്പസമയത്തിനകം വത്തിക്കാന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. വോട്ടെടുപ്പ് അവസാനിച്ചു എന്നു ഉറപ്പിക്കാന്‍ സെന്റ് പീറ്റ്‌ഴേസ് ബസിലിക്കയില്‍ മണിയും മുഴങ്ങി. 2013ല്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തപ്പോള്‍ 45 മിനുട്ട് കഴിഞ്ഞാണ് പ്രഖ്യാപനം വന്നിരുന്നത്.