മുംബൈ ട്രെയ്ന്‍ സ്‌ഫോടനങ്ങള്‍; വെറുതെവിട്ടവരുടെ മോചനം തടയണമെന്ന ആവശ്യം തള്ളി
ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയ്ന്‍ സ്‌ഫോടനങ്ങളില്‍ ഹെക്കോടതി വെറുതെവിട്ടവരുടെ മോചനം തടയണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലില്‍ വേഗം വാദം കേള്‍ക്കണമെന്ന ആവശ്യവും ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളി. അപ്പീല്‍ ഹരജിയില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും എന്നാലും അതിവേഗം കേള്‍ക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്തിനാണ് ഇത്രയും തിരക്കെന്ന് കോടതി തിരിച്ചു ചോദിച്ചു. വെറുതെവിടുന്ന കേസുകള്‍ക്ക് പൊതുവില്‍ സ്റ്റേ കൊടുക്കാറില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് മേത്ത വാദിച്ചു. ഹൈക്കോടതി വെറുതെവിട്ട 12ല്‍ എട്ടുപേരും പുറത്തിറങ്ങിയെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നും കോടതി വിശദീകരിച്ചു. അപ്പീല്‍ അടുത്ത ആഴ്ച്ച പരിഗണിച്ചേക്കാം.