പശ്ചിമഘട്ട സംരക്ഷണ കരട് വിജ്ഞാപനത്തിനെതിരായ ഹരജി തള്ളി സുപ്രിംകോടതി

കരട് വിജ്ഞാപനം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കര്‍ഷകശബ്ദം' എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് തള്ളിയത്

Update: 2022-09-12 07:13 GMT

ന്യൂഡല്‍ഹി: പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രിംകോടതി.കരട് വിജ്ഞാപനം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കര്‍ഷകശബ്ദം' എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് തള്ളിയത്.അന്തിമ വിജ്ഞാപനം വരുമ്പോള്‍ പരാതിയുണ്ടെങ്കില്‍ ഹരജി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവരുന്ന കരട് വിജ്ഞാപനം കൃഷിയെയും കര്‍ഷക നിലനില്‍പ്പിനെയും കാര്യമായി ബാധിക്കുമെന്നും അതിനാല്‍ കരടു വിജ്ഞാപനം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. ഇതോടൊപ്പം ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

2018 ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് 2020ലാണ് കര്‍ഷകശബ്ദം സംഘടന സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. എന്നാലിതിനെ സുപ്രിംകോടതി ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ഹരജി നല്‍കാന്‍ ഇത്രയേറെ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വിഷയത്തില്‍ ഒരുപാട് ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് ഹരജി നല്‍കിയതെന്നും അതിലാണ് വൈകിയതെന്നും ഹരജിക്കാര്‍ മറുപടി നല്‍കി.എന്നാല്‍ ഇപ്പോള്‍ വന്നത് കരട് വിജ്ഞാപനം മാത്രമാണെന്നും അന്തിമ വിജ്ഞാപനം വരുമ്പോള്‍ ഇടപെടാമെന്നും സുപ്രിംകോടതി അറിയിക്കുകയായിരുന്നു.

Tags:    

Similar News