കൊല്‍ക്കത്ത: ബംഗ്ലാദേശികളായ 12 ഹിന്ദു കുടുംബങ്ങള്‍ക്ക് പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം നല്‍കി. വര്‍ഷങ്ങളായി പശ്ചിമ ബംഗാളില്‍ താമസിക്കുന്ന ഇവര്‍ക്ക് രേഖകള്‍ ഇല്ലായിരുന്നു. 1971ന് മുമ്പുള്ള രേഖകളൊന്നും ഹാജരാക്കാന്‍ ഇവര്‍ക്ക് സാധിക്കില്ലായിരുന്നു. എന്നാല്‍, സിഎഎ പ്രകാരം പൗരത്വം നല്‍കുകയായിരുന്നു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന നാദിയ, കൂച്ച് ബിഹാര്‍ തുടങ്ങിയ ജില്ലകളില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ബിജെപി നിരവധി ക്യാംപുകള്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് ഈ ക്യാംപുകള്‍ നടത്തിയത്.