മുസ്‌ലിമിന്റെ കടയുടെ മുമ്പില്‍ തുളസിത്തറ സ്ഥാപിച്ച് ഹിന്ദുത്വര്‍; ബംഗാളിലെ മഹേസ്തലയില്‍ വന്‍ സംഘര്‍ഷം

കൊല്‍ക്കത്ത: മുസ്‌ലിം ഉടമസ്ഥതയിലുള്ള കടയുടെ മുന്നില്‍ ഹിന്ദുത്വര്‍ തുളസിത്തറ സ്ഥാപിച്ചത് പശ്ചിമബംഗാളിലെ മഹേസ്തലയില്‍ വന്‍സംഘര്‍ഷത്തിന് കാരണമായി. ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം അഞ്ച് പോലിസുകാര്‍ക്കും മറ്റു 12 പേര്‍ക്കും പരിക്കേറ്റു. രണ്ടു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഒരു ബൈക്കിനും അക്രമികള്‍ തീയിട്ടു.


ഈദിന് പൂട്ടിയ കടയ്ക്ക് മുന്നിലാണ് ഹിന്ദുത്വര്‍ തുളസിത്തറ സ്ഥാപിച്ചത്. ഉടമ കട തുറക്കാന്‍ എത്തിയപ്പോഴാണ് തുളസിത്തറ കണ്ടത്. ഇതിനെ ചോദ്യം ചെയ്തതാണ് ഹിന്ദുത്വരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് അവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കല്ലും കട്ടകളും വീടുകള്‍ക്ക് നേരെ എറിയുകയും റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. രബീന്ദ്രനഗര്‍ പോലിസ് സ്‌റ്റേഷന് നേരെയും ആക്രമണമുണ്ടായി. പോലിസ് ലാത്തിചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് പിരിഞ്ഞുപോയ അക്രമികള്‍ സന്തോഷ്പൂര്‍ എന്ന സ്ഥലത്ത് കേന്ദ്രീകരിച്ച് വീണ്ടും പോലിസുമായും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സുമായും ഏറ്റുമുട്ടി. അക്രമസംഭവങ്ങളില്‍ 12 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.