തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി

Update: 2026-01-29 04:10 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. 250 കോടി രൂപയാണ് ഇതിനായി സമാഹരിക്കുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ക്ഷേമനിധിയിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പണം അടയ്ക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കും. ക്ഷേമനിധിയുടെ നടത്തിപ്പ് എങ്ങനെയെന്ന കാര്യം അതിന്റെ ബോര്‍ഡ് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.