വയനാട്ടിലെ നരഭോജി കടുവ വനം വകുപ്പിന്റെ കൂട്ടില്‍

Update: 2025-12-26 02:01 GMT

കല്‍പ്പറ്റ: വയനാട് വണ്ടിക്കടവിലെ നരഭോജിക്കടുവ വനം വകുപ്പ് സ്ഥാപിച്ച കട്ടില്‍ കുടുങ്ങി. പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവ കുടുങ്ങിയത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന കടുവയാണ് കൂട്ടിലായത്. കൂട്ടിലായ കടുവ തന്നെയാണ് ദേവര്‍ഗദ്ദയില്‍ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥീരീകരിച്ചിട്ടുണ്ട്. 14 വയസുള്ള ആണ്‍കടുവയാണിതെന്നും സ്ഥീരീകരിച്ചിട്ടുണ്ട്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളുമുള്ളതിനാല്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കടുവയെ വനത്തിലേക്ക് തുറന്നു വിടില്ലെന്നും വനം വകുപ്പ് അറിയിച്ചു.