വയനാട് പുന്നപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍

Update: 2025-06-25 05:38 GMT

കല്‍പറ്റ: വയനാട് പുന്നപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍. കഴിഞ്ഞ ദുരന്തത്തെ തുടര്‍ന്ന് സ്ഥാപിച്ച ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകള്‍ ഒഴുകി വരുന്നതായി പ്രദേശവാസികള്‍ പറയുന്നു. അട്ടമലയിലേക്ക് പോകുന്ന വഴിയില്‍ ആശുപത്രിയുടെ ഭാഗത്ത് വെള്ളം കയറി. ചന്തക്കുന്നില്‍ വഴിയെല്ലാം ബ്ലോക്കായി. പോലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.