വയനാട്ടില്‍ യുവാവിന് നേരെ പുലിയുടെ ആക്രമണം

Update: 2025-01-27 11:51 GMT

കല്‍പ്പറ്റ: വയനാട് മുട്ടില്‍ മലയില്‍ യുവാവിനെ പുലി ആക്രമിച്ചു. കല്‍പ്പറ്റ റാട്ടക്കൊല്ലി എസ്‌റ്റേറ്റില്‍ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മല്‍ ചോലവയല്‍ വിനീതിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൈക്ക് പരിക്കേറ്റ വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാപ്പിത്തോട്ടത്തില്‍ വെച്ച് ശബ്ദം കേട്ടു നോക്കിയതാണ് താനെന്നും പെട്ടെന്ന് പുലി ചാടി വീണെന്നും വിനീത് പറയുന്നു. ചാടിയ പുലി കാപ്പി ചെടികള്‍ക്ക് മുകളിലായാണ് വന്നുവീണത്. ഭയന്ന് കൈ വീശിയപ്പോള്‍ നഖം കൊണ്ട് പോറലേറ്റുന്നും വിനീത് പറഞ്ഞു.