കുടിവെള്ള സംഭരണിയില്‍ ഇറങ്ങി റീല്‍ എടുത്ത് യുവാക്കള്‍; പോലിസ് കേസെടുത്തു

Update: 2025-06-29 12:11 GMT

ആലപ്പുഴ: കുടിവെള്ള സംഭരണിയില്‍ ഇറങ്ങി യുവാക്കള്‍ റീല്‍സ് എടുത്തതിനെ തുടര്‍ന്ന് പള്ളിപ്പുറം പഞ്ചായത്തില്‍ ജലവിതരണം മുടങ്ങി. അതുല്‍ കൃഷ്ണ, ജയരാജ്, യദു കൃഷ്ണ എന്നിവരാണ് ഇന്നലെ വൈകിട്ട് ജലസംഭരണിയില്‍ ഇറങ്ങിയത്. ഇതോടെ ജലം മലിനമായി. ഏകദേശം 16 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയിലെ വെള്ളം മുഴുവന്‍ ഒഴുക്കിക്കളഞ്ഞ് ശുദ്ധീകരിക്കാനുള്ള നടപടികള്‍ നടക്കുകയാണ്. നാട്ടുകാരുടെ പരാതിയില്‍ പോലിസെത്തി യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു.