ജലനിരപ്പ് 141 അടി; മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ എട്ടിന് തുറക്കും

ഇടുക്കി,കല്ലാര്‍ അണക്കെട്ടുകള്‍ ഇന്നലെ രാത്രിതന്നെ തുറന്നിരുന്നു. സെക്കന്‍ഡില്‍ 10,000 ലീറ്റര്‍ വെള്ളമാണ് അണക്കെട്ടുകളില്‍ നിന്ന് ഒഴുക്കുന്നത്

Update: 2021-11-18 01:44 GMT

ഇടുക്കി: വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലേക്കെത്തുകയാണ്. ഷട്ടറുകള്‍ രാവിലെ എട്ടുമണിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടു തുറക്കുന്നതിനു മുന്നോടിയായി പെരിയാറിന്റെ തീരപ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. രാവിലെ ജലനിരപ്പ് 2,399.38 അടിയാണ്. ഇടുക്കി,കല്ലാര്‍ അണക്കെട്ടുകള്‍ ഇന്നലെ രാത്രിതന്നെ തുറന്നിരുന്നു. സെക്കന്‍ഡില്‍ 10,000 ലീറ്റര്‍ വെള്ളമാണ് അണക്കെട്ടുകളില്‍ നിന്ന് ഒഴുക്കുന്നത്. സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Tags: