വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ പര്‍ഭാനിയില്‍ പതിനായിരങ്ങളുടെ പ്രതിഷേധം

Update: 2025-04-28 11:29 GMT

മുംബൈ: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ പതിനായിരങ്ങളുടെ പ്രതിഷേധം.






ഇന്നലെ പര്‍ഭാനി ഈദ്ഗാഹ് മൈതാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ അഖിലേന്ത്യാ മുസ്ലിം പഴ്‌സണല്‍ ബോര്‍ഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി, ജനറല്‍ സെക്രട്ടറി ഫസലുര്‍ റഹ്മാന്‍ മുജാദിദി, വൈസ് പ്രസിഡന്റ് സെയ്ദ് സദത്തുല്ല ഹുസൈനി, അസദുദ്ദീന്‍ ഉവൈസി എംപി, എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, അസ്ഗര്‍ അലി ഇമാം മഹ്ദി, ഡോ. യാസീന്‍ അലി ഉസ്മാനി, മൗലാന നിസാമുദ്ദീന്‍ ഫക്രുദ്ദീന്‍, സെയ്ദ് ഖാസിം റസൂല്‍ ഇല്‍യാസ്, മൗലാന ഉമ്രൈന്‍ മെഹ്ഫൂസ് റഹ്മാനി, മൊയ്‌സുദ്ദീന്‍ ഖാസിമി, മഹ്മൂദ് അഹമദ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.