സുപ്രിംകോടതിയുടെ അന്തിമവിധി വരെ വഖ്ഫ് ബോര്‍ഡ് പുനസംഘടിപ്പിക്കില്ല: തമിഴ്‌നാട്
ചെന്നൈ: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതി അന്തിമവിധി പുറപ്പെടുവിക്കും വരെ വഖ്ഫ് ബോര്‍ഡ് പുനസംഘടിപ്പിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ ഡിഎംകെ തന്നെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തതാണെന്ന് ന്യൂനപക്ഷ ക്ഷേമ, പ്രവാസി തമിഴ് ക്ഷേമ മന്ത്രി എസ് എം നാസര്‍ പറഞ്ഞു. നിയമത്തിലെ ചില വ്യവസ്ഥകള്‍ ഇടക്കാല ഉത്തരവിലൂടെ സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കത്തില്‍ കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ തിടുക്കത്തില്‍ നടപ്പാക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.