പാലക്കാട്: ജോലി തേടി കേരളത്തിലെത്തിയ ചത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് മണ്ഡലം തലങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. പട്ടാമ്പി മണ്ഡലത്തില്‍ വല്ലപ്പുഴ, മുളയന്‍കാവ്, മുതുതല, കൊപ്പം, ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം മണ്ഡലത്തില്‍ ഒറ്റപ്പാലം, എന്നിവിടങ്ങളിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രകടനത്തിന് ഷൊര്‍ണൂരില്‍ ടി എം മുസ്തഫ, ചെര്‍പ്പുളശ്ശേരിയില്‍ റഹീം വീട്ടിക്കാട്, ഒറ്റപ്പാലത്ത് മുഹമ്മദലി (മാനു) വല്ലപ്പുഴയില്‍ സൈതലവി, കൊപ്പത്ത് സജീര്‍, മുതുതലയില്‍ സജീര്‍, മുതുതലയില്‍ സുലൈമാന്‍ മൗലവി, കുലുക്കല്ലൂരില്‍ സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.