വി പി മൊയ്തീന്‍ ഹാജി അന്തരിച്ചു

Update: 2025-06-27 12:54 GMT

താനൂര്‍: എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗവും ഐസ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന താനൂര്‍ നടക്കാവിലെ വി പി മൊയ്തീന്‍ ഹാജി (77) അന്തരിച്ചു. എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ്, താനൂര്‍ എംഇഎസ് സ്‌കൂള്‍ ചെയര്‍മാന്‍, തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: എ പി ഹലീമ മക്കള്‍: സാബിര്‍ (ബിസിനസ്), ജംഷാദ്, ജസീം (ഇരുവരും ദുബായ്). മരുമക്കള്‍: ടി ജസീറ, നഫ്സ, ആശാ തസ്നിം. കബറടക്കം ശനിയാഴ്ച ഉച്ചക്ക് 12-ന് താനൂര്‍ നടക്കാവ് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.