യുവാക്കളെ അടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ച സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍
വിഴിഞ്ഞം: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മൂന്നു പേരെ അടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ച നാലംഗ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. ഒളിവില്‍ പോയ രണ്ടു പേര്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വെങ്ങാനൂര്‍ സ്വദേശി വിഷ്ണു, വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി ആസിഫ്, ശുഹൈബ് എന്നിവരെ ആക്രമിച്ച സംഘത്തിലെ മടവൂര്‍പ്പാറ തിട്ടവേലി സ്വദേശി അഭിഷേക്(19), നെല്ലിവിള വവ്വാമൂല തേരിവിളയില്‍ ജിഷോര്‍(22) എന്നിവരെയാണ് അറസ്റ്റുചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കിഷോര്‍, സാജന്‍ എന്നിവരാണ് ഒളിവില്‍ പോയിരിക്കുന്നത്.
ബുധനാഴ്ച രാത്രി 11.50ഓടെ വവ്വാമൂല കായലിന് സമീപത്തായിരുന്നു ആക്രമണം നടന്നതെന്ന് വിഴിഞ്ഞം പോലിസ് അറിയിച്ചു. ഒളിവില്‍ പോയ കിഷോറാണ് വെട്ടുകത്തി കൊണ്ട് വിഷ്ണുവിനെ കാലില്‍ വെട്ടിയത്. ആസിഫിനെ കമ്പി കൊണ്ട് അടിച്ചത് അഭിഷേകാണെന്നും പോലിസ് പറഞ്ഞു.