പ്രധാനമന്ത്രിയുടെ വാഹനം ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയടച്ചില്ലെന്ന്

Update: 2025-07-04 02:58 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിക്കുന്ന വാഹനം ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയടച്ചില്ലെന്ന് റിപോര്‍ട്ട്. ആര്യന്‍ സിങ് എന്നയാളാണ് വാഹനത്തിന്റെ വിവരങ്ങളും ചലാന്‍ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പ്രധാനമന്ത്രി ഉപയോഗിക്കുന്ന ടൊയോട്ട എല്‍സി300 വാഹനം മൂന്നു പിഴകള്‍ അടയ്ക്കാനുണ്ടെന്നാണ് പോസ്റ്റ് പറയുന്നത്.

എന്നാണ് പ്രധാനമന്ത്രി ഈ പിഴ അടയ്ക്കുക എന്ന് നെറ്റിസണ്‍സ് ചോദിക്കുന്നുണ്ട്. എന്നാല്‍, ഇതിന് ഉത്തരവാദി ഉദ്യോഗസ്ഥരാണെന്ന് ചിലര്‍ പറയുന്നു. നോ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് 1982ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാര്‍ പോലിസുകാര്‍ കെട്ടിവലിച്ചു കൊണ്ടുപോയിരുന്നു.