റോഡില്‍ 'ഐ ലവ് മുഹമ്മദ്' എന്ന് പെയിന്റിങ്; പ്രതിഷേധിച്ച മുസ്‌ലിംകള്‍ക്കെതിരേ ലാത്തിചാര്‍ജ്

Update: 2025-09-29 13:16 GMT

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റോഡില്‍ 'ഐ ലവ് മുഹമ്മദ്' എഴുതിയതിനെതിരേ പ്രതിഷേധിച്ച മുസ്‌ലിംക െപോലിസ് ലാത്തിചാര്‍ജ് ചെയ്തു. ഔറംഗാബാദ്-ഛത്രപതി സംഭാജി നഗര്‍ റോഡിലാണ് ഒരാള്‍ ഐ ലവ് മുഹമ്മദ് എന്നെഴുതിയത്. സംഭവത്തില്‍ മുസ്‌ലിംകളുടെ പരാതിയില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍, മതവികാരം വ്രണപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിംകള്‍ നടത്തിയ പ്രതിഷേധത്തെ പോലിസ് ലാത്തിചാര്‍ജ് ചെയ്തു. പാലിസിനെതിരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞെന്ന് പോലിസ് ആരോപിച്ചു.30 മുസ്‌ലിംകളെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.