യുപിയില്‍ അംബേദ്കര്‍ പ്രതിമ എടുത്തുമാറ്റി; വന്‍സംഘര്‍ഷം, ആറു പോലിസ് വാഹനങ്ങള്‍ക്ക് തീയിട്ടു (വീഡിയോ)
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അലീഗഡ് ജില്ലയിലെ ഭീംപുര-ഇബ്രാഹിംപുര ഗ്രാമത്തിലെ അംബേദ്കര്‍ പ്രതിമ എടുത്തുമാറ്റിയതിനെ തുടര്‍ന്ന് വന്‍സംഘര്‍ഷം. ആറു പോലിസ് വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. കല്ലേറില്‍ നാലു പോലിസുകാര്‍ക്ക് പരിക്കേറ്റു. ആകാശത്തേക്ക് വെടിവെച്ചാണ് പോലിസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. കണ്ടാല്‍ തിരിച്ചറിയാവുന്ന 14 പേര്‍ അടക്കം 200 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ ലോധി, ഭര്‍ത്താവ് നിര്‍ദേശ് ലോധി, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ചതര്‍പാല്‍ എന്നിവരടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്‌തെന്ന് അലീഗഡ് എസ്എസ്പി സഞ്ജീവ് സുമന്‍ പറഞ്ഞു.
अलीगढ़ के थाना रोरावर क्षेत्र के गांव भीकमपुर मे पुलिस और भीड़ के बीच हुई झड़प आक्रोशित लोगों ने पथराव व गाड़ियों में आगजनी मौके पर भारी पुलिस बल मौजूद बाबा साहब की मूर्ति को लगाने को लेकर हुआ था विरोध @adgzoneagra @aligarhpolice @myogiadityanath @Dm_Aligarh @tnpnewsup pic.twitter.com/beNflTiZ5O
— Sandeep Sharma (@Sandeep05082802) January 28, 2025
ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ജനുവരി 25ന് അംബേദ്കര്‍ പ്രതിമ സ്ഥാപിച്ചത്. ഇതിനോടുള്ള ചേര്‍ന്നുള്ള പഞ്ചായത്ത് ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ മറ്റൊരു ജാതിയില്‍ പെട്ടവര്‍ തീരുമാനിച്ചിരുന്നു. രണ്ടു ഭൂമികള്‍ക്കും ഇടയില്‍ അവര്‍ മതില്‍ കെട്ടുകയും ചെയ്തു. ഇതിന് ശേഷമാണ് അംബേദ്കര്‍ പ്രതിമ എടുത്തുമാറ്റാന്‍ പോലിസ് എത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പോലിസ് എത്തി മതില്‍ പൊളിച്ച ശേഷം പ്രതിമ എടുത്തുമാറ്റിയപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്ന് അലീഗഡ് എസ്പി മൃഗാങ് ശേഖര്‍ പഥക് പറഞ്ഞു.
