ഈരാറ്റുപേട്ടയില്‍ കാണുന്നതെല്ലാം ഉണ്ടാക്കിയത് പി സി ജോര്‍ജെന്ന് മകന്‍; കുടുംബത്ത് നിന്നു കൊണ്ടുവന്നതാണോ എന്ന് നടന്‍ വിനായകന്‍

Update: 2025-02-24 16:22 GMT

കൊച്ചി: ഈരാറ്റുപേട്ടയിലെ സിഐ ഓഫിസും മജിസ്‌ട്രേറ്റ് കോടതിയും ഉള്‍പ്പെടെ ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി സി ജോര്‍ജ് ഉണ്ടാക്കിയതാണെന്ന ഷോണ്‍ ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ നടന്‍ വിനായകന്‍. ഇതൊക്കെ ഉണ്ടാക്കാനുള്ള കാശ് പി സി ജോര്‍ജിന്റെ കുടുംബത്ത് നിന്നു കൊണ്ടുവന്നതാണോ എന്ന് വിനായകന്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ ചോദിച്ചു. '' ഇതൊക്കെ ഉണ്ടാക്കാന്‍ കാശ് പി സി ജോര്‍ജിന്റെ കുടുംബത്തു നിന്നാണോ? ഇസ്‌ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതിപ്പണം കൊണ്ടല്ലേ ഷോണേ...?'-വിനായകന്‍ ചോദിച്ചു.

വിനായകനെ അനുകൂലിച്ച് നിരവധി പേരാണ് പോസ്റ്റില്‍ കമന്റ് ചെയ്യുന്നത്. എന്നാല്‍, സംഘപരിവാരം വിനായകനെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നത്.