സിനിമാ സ്‌റ്റൈലില്‍ മാസ് എന്‍ട്രിയുമായി വിജയ്; ടിവികെ സമ്മേളനത്തിന് തുടക്കമായി
പാര്‍ട്ടിയുടെ നയം പ്രഖ്യാപിക്കലാണ് ഇന്നത്തെ സമ്മേളനത്തിലൂടെ ഉദ്ദേശിക്കുന്നത്.
വിക്രവാണ്ടി: സിനിമാതാരം വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ പൊതുസമ്മേളനത്തിന് തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ തുടക്കം. തമിഴ് സിനിമാസൈറ്റിനെ അനുസ്മരിപ്പിക്കുന്ന സമ്മേളനവേദിയിലേയ്ക്ക് ആയിരക്കണക്കിന് അനുയായികളാണ് ഒഴുകിയെത്തിയിരിക്കുന്നത്. സിനിമയെന്ന പോലെയാണ് വിജയ് വേദിയിലേക്ക് എത്തിയത്.
പാര്‍ട്ടിയുടെ നയം പ്രഖ്യാപിക്കലാണ് ഇന്നത്തെ സമ്മേളനത്തിലൂടെ ഉദ്ദേശിക്കുന്നത്. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയോരത്ത് 86 ഏക്കര്‍ സ്ഥലത്താണ് സമ്മേളന നഗരി. തമിഴ്‌നാടിന്റെ ഭരണസിരാകേന്ദ്രമായ സെയ്ന്റ് ജോര്‍ജ് കോട്ടയുടെ മാതൃകയിലാണ് വേദിയൊരുക്കിയത്.