ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഫലസ്തീനികള്‍ ചിതറിത്തെറിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)

Update: 2025-04-05 06:04 GMT

ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീനികള്‍ ചിതറിത്തെറിക്കുന്ന ദൃശ്യം പുറത്ത്. ഒരു കെട്ടിടം തകരുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മാര്‍ച്ച് 18 മുതല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 1250 ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മൂവായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. അടുത്തിടെയായി ദിവസം നൂറോളം കുട്ടികള്‍ കൊല്ലപ്പെടുന്നതായി യുഎന്‍ അറിയിച്ചു.