ഉമ്മ മരിച്ചിട്ട് മൂന്നു ദിവസമായിട്ടും ഖബറിന് സമീപത്ത് നിന്ന് മാറാതെ യുവതി (വീഡിയോ)
കരീംനഗര്‍: ഉമ്മ മരിച്ചിട്ട് മൂന്നുദിവസമായിട്ടും ഖബറിന് സമീപത്ത് നിന്ന് മാറാതെ മകള്‍. തെലങ്കാനയിലെ കരീംനഗറിലാണ് സംഭവം. രാവും പകലും യുവതി ഖബറിന് സമീപമാണ്. യുവതി ഉറങ്ങുന്നതും ഖബറിന് സമീപത്താണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവര്‍ക്ക് വേണ്ടി അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.
A daughter in Karimnagar, unable to cope with her mother’s death, has been staying at the cremation ground for the past three days, leaving her family and locals deeply concerned.
— The Siasat Daily (@TheSiasatDaily) December 2, 2025
(Video Courtesy: X) pic.twitter.com/pchrOd3cz3
ഷീ ടീമുകളും വനിതാ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ഇടപെടാന്‍ പ്രദേശവാസികള്‍ അഭ്യര്‍ത്ഥിച്ചു. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഈ അവസ്ഥ മറികടക്കാന്‍ യുവതിക്ക് മാനസികമായ പിന്തുണയും സംരക്ഷണവും നല്‍കണമെന്നും പ്രദേശവാസികള്‍ അഭ്യര്‍ത്ഥിച്ചു.