ട്രെയ്‌നിന് അടിയില്‍ കുടുങ്ങാന്‍ പോയ യുവതിയെ രക്ഷിച്ചു (വീഡിയോ)

Update: 2025-03-09 05:24 GMT

മുംബൈ: ട്രെയ്‌നിന് അടിയിലേക്ക് വീഴാന്‍ പോയ യുവതിയെ രക്ഷിച്ച് പോലിസുകാരന്‍. മുംബൈയിലെ ബോറിവല്ലി സ്‌റ്റേഷനിലാണ് സംഭവം. യുവതി ട്രെയ്‌നിന് അടിയില്‍ കുടുങ്ങാന്‍ പോയതോടെ പോലിസുകാരന്‍ ഓടിയെത്തി അവരെ രക്ഷിക്കുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കരുതെന്ന് സംഭവത്തിന്റെ വീഡിയോ പങ്കുവച്ച് റെയില്‍വേ അറിയിച്ചു.