മഹാരാഷ്ട്രയിലെ ചെമ്പൂരില്‍ ആയുധ പരിശീലന ക്യാംപ് നടത്തി രാഷ്ട്രീയ ബജ്‌റങ്ദള്‍(വീഡിയോ)

Update: 2025-06-05 13:45 GMT

മുംബൈ: മഹാരാഷ്ട്രയിലെ ചെമ്പൂരില്‍ രാഷ്ട്രീയ ബജ്‌റങ്ദള്‍ ആയുധപരിശീലന ക്യാംപ് നടത്തുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. പ്രവീണ്‍ തൊഗാഡിയയുടെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംഘടയാണിത്. ജൂണ്‍ ഒന്നിനാണ് ഹിന്ദുത്വ സംഘം ക്യാംപ് നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രാഷ്ട്രീയ ബജ്‌റങ് ദളിന്റെ ചിഹ്നമുള്ള ടിഷര്‍ട്ട് ധരിച്ചവരും പരിശീലനത്തിലുണ്ടായിരുന്നു. ഇവരാണ് ആളുകളെ തോക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത്.

ആവശ്യം വരുകയാണെങ്കില്‍ സ്വയം പ്രതിരോധിക്കാനാണ് ഹിന്ദുക്കള്‍ക്ക് പരിശീലനം നല്‍കുന്നതെന്ന് സംഘടനയുടെ നേതാവായ മനോജ് കുമാര്‍ എന്നയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്യാംപിനെ കുറിച്ച് അറിയില്ലെന്നാണ് പോലിസ് പറയുന്നത്.