പതിനൊന്നുകാരനെ പിറ്റ്ബുള്ളിനെ കൊണ്ട് കടിപ്പിച്ചു; ചിരിച്ച് ഉടമ(വീഡിയോ)

Update: 2025-07-21 03:58 GMT

മുംബൈ: പതിനൊന്നുകാരനെ പിറ്റ്ബുള്‍ എന്ന ഇനത്തിലെ പട്ടിയെ കൊണ്ട് കടിപ്പിക്കുന്ന വീഡിയോദൃശ്യം പുറത്തുവന്നു. മഹാരാഷ്ട്രയിലെ മങ്കുരുദ് പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. പതിനൊന്നുകാരനായ ഹംസ ഖാന്‍ എന്ന കുട്ടിയേയാണ് പിറ്റ്ബുള്‍ എന്ന ഇനത്തിലെ പട്ടിയെ കൊണ്ടു കടിപ്പിച്ചത്. പ്രതിയായ സുഹൈല്‍ ഖാന്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായി പോലിസ് അറിയിച്ചു.

'' പട്ടി എന്നെ കടിച്ചു. ഞാന്‍ ഓടിരക്ഷപ്പെട്ടു. എന്നെ കടിപ്പിക്കല്ലേ എന്ന് അയാളോട് പറഞ്ഞതാണ്. അയാള്‍ ചിരിക്കുക മാത്രം ചെയ്തു.''- ഹംസ പിന്നീട് പറഞ്ഞു. ഹംസയുടെ പിതാവിന്റെ പരാതിയിലാണ് പോലിസ് സുഹൈല്‍ ഖാനെതിരേ കേസെടുത്തത്. മൃഗങ്ങളെ അഴിച്ചുവിടല്‍, മുറിവേല്‍പ്പിക്കല്‍, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.