പതിനാലുകാരിയെ ബലംപ്രയോഗിച്ച് വിവാഹം കഴിച്ച യുവാവും കൂട്ടുനിന്നവരും അറസ്റ്റില്‍ (വീഡിയോ)
ചെന്നൈ: പതിനാലുകാരിയെ ബലം പ്രയോഗിച്ച് വിവാഹം കഴിച്ച യുവാവും കൂട്ടുനിന്നവരും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് സംഭവം. ഏഴാം ക്ലാസ് വരെ പഠിച്ചതിന് ശേഷം വീട്ടില്‍ നിന്നിരുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ കര്‍ണാടകയിലെ കാലികുറ്റൈ സ്വദേശിയായ മധേഷ് എന്ന 29കാരന് വിവാഹം കഴിച്ച് നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. എന്നാല്‍, അല്‍പ്പദിവസം കാലികുറ്റൈയില്‍ നിന്ന ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. കാലികുറ്റൈയിലേക്ക് തിരികെ പോവില്ലെന്നും പ്രഖ്യാപിച്ചു. ഇതോടെ മധേഷും സഹോദരന്‍ മല്ലേഷും ഭാര്യയും ഹൊസൂരിലെത്തി.
ഇവരില്‍ നിന്നും രക്ഷപ്പെടാന്‍ മുത്തശ്ശിയുടെ വീട്ടില്‍ ഒളിച്ച പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മുത്തശ്ശി നല്‍കിയ പരാതിയിലാണ് ദെങ്കാനിക്കോട്ട പോലിസ് കേസെടുത്തത്. സംഭവത്തില്‍ മധേഷ്, മല്ലേഷ്, പെണ്‍കുട്ടിയുടെ അമ്മ നാഗമ്മ, പിതാവ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമാണ് കേസ്. പെണ്‍കുട്ടിയെ മുത്തശ്ശിയുടെ സംരക്ഷണയില്‍ വിട്ടു.
"என்னை விடுங்க.." உயிரை வெறுத்து கதறிய சிறுமி.. குண்டுக்கட்டாக தூக்கி சென்ற இளைஞர் - ஷாக்கிங் வீடியோ#childmarriage #hosur #thanthitv pic.twitter.com/lheSh1UjZ8
— Thanthi TV (@ThanthiTV) March 6, 2025
