കന്‍വാര്‍ യാത്ര; ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മതം പരിശോധിച്ച് വിഎച്ച്പി (VIDEO)

Update: 2025-07-04 04:39 GMT

മീറത്ത്: കന്‍വാര്‍ യാത്ര നടക്കുന്ന പ്രദേശങ്ങളിലെ ഹോട്ടലുകളിലെ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത്. മീറത്തിലെ റെസ്റ്ററന്റുകളിലും ധാബകളിലും മറ്റു ഭക്ഷണശാലകളിലും വിഎച്ച്പി പ്രവര്‍ത്തകര്‍ ക്യൂആര്‍ കോഡ് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

പേരും മതവും ചോദിക്കുന്നതിന് പുറമെ അവര്‍ വരാഹത്തിന്റെ ചിത്രവും കാവിക്കൊടികളും കടകളില്‍ പതിക്കുന്നുണ്ട്. മുസഫര്‍ നഗര്‍ പ്രദേശത്തെ ഹിന്ദുത്വര്‍ തുണി ഊരിച്ചാണ് കട ഉടമകളുടെയും ജീവനക്കാരുടെയും മതം സ്ഥിരീകരിക്കുന്നത്. ജൂലൈ 11നാണ് യാത്ര തുടങ്ങുക.