പെട്രോള്‍ പമ്പ് ജീവനക്കാര്‍ ക്രിസ്തുമസ് തൊപ്പി ധരിച്ചു; ഉടമയെ ഭീഷണിപ്പെടുത്തി വിഎച്ച്പി പ്രവര്‍ത്തകര്‍

Update: 2025-12-26 16:46 GMT

പൂനെ: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പെട്രോള്‍ പമ്പ് ജീവനക്കാര്‍ ക്രിസ്തുമസ് തൊപ്പി ധരിച്ചതിന് പമ്പ് ഉടമയെ ഭീഷണിപ്പെടുത്തി ഹിന്ദുത്വര്‍. ഭവാനി പേതിലെ എച്ച്പിസിഎല്‍ പമ്പിന്റെ ഉടമയായ കാവ്യ ലഡ്കാട്ട് ഖഡക് പോലിസില്‍ പരാതി നല്‍കി. വിജയ് കാംപ്ലെ എന്നയാള്‍ക്കും സംഘത്തിനും എതിരെയാണ് പരാതി. ഹിന്ദു മതം മാത്രമേ ആചരിക്കാവൂയെന്നും ക്രിസ്തുമസ് തൊപ്പികള്‍ നീക്കണമെന്നും ഹിന്ദുത്വ സംഘം ഭീഷണിപ്പെടുത്തിയതായി കാവ്യ പറഞ്ഞു. '' ക്രിസ്തുമസിന് തൊപ്പി ധരിച്ചാല്‍ പുതുവര്‍ഷത്തില്‍ തലപ്പാവ് ധരിക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. ഈദിന് തൊപ്പി ധരിക്കുമെന്ന് ഞാനും പറഞ്ഞു. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി.''-കാവ്യ വിശദീകരിച്ചു. ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നതാണ് നിലപാടെന്ന് പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നേതാവ് ധ്രുവ് റുപാരേല്‍ പറഞ്ഞു.