മുസ്‌ലിം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് വിഎച്ച്പി
കാണ്‍പൂര്‍: മുസ്‌ലിം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് വിഎച്ച്പി-ബജ്‌റങ് ദള്‍ നേതാക്കള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിന് സമീപത്തെ ഘട്ടംപൂരില്‍ നടത്തിയ പരിപാടിയിലാണ് അവര്‍ ബഹിഷ്‌കരണ ആഹ്വാനം നടത്തിയത്. ഘട്ടംപൂരില്‍ ഒരു താപ വൈദ്യുത നിലയം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഹിന്ദുത്വ നേതാക്കള്‍ പ്രകടനം നടത്തിയത്. ഒരു ആയുധ പരിശീലന ക്യാംപ് കഴിഞ്ഞ് വന്നവരാണ് ഈ പ്രകടനം നടത്തിയത്. തോക്കുകളും തൃശൂലങ്ങളും ഉപയോഗിച്ചാണ് ക്യാംപുകള്‍ നടത്തുന്നത്.