പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ ഒരു പീഡനക്കേസിലെ വിധി 30ന്

Update: 2025-07-20 07:31 GMT

ബംഗളൂരു: ജനതാദള്‍(എസ്) നേതാവും മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ ഒരു പീഡനക്കേസിലെ വിധി ജൂലൈ 30ന്. രേവണ്ണയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടുജോലിക്കാരിയായിരുന്ന യുവതി നല്‍കിയ കേസിലാണ് വിധി പറയുക. 2021ലാണ് ആദ്യം പീഡനം നടന്നതെന്നും പിന്നീട് നിരവധി തവണ ആവര്‍ത്തിക്കപ്പെട്ടെന്നും പരാതി പറയുന്നു. ഈ പീഡനങ്ങളുടെ വീഡിയോയും ചിത്രീകരിച്ചിരുന്നു.

പിന്നീട് രേവണ്ണയുടെ ലൈംഗികവൈകൃതങ്ങളുടെ 2,900 വീഡിയോകള്‍ ചോര്‍ന്നു. വീഡിയോ നാട്ടുകാര്‍ കണ്ടപ്പോഴാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്. വീഡിയോകള്‍ ചോര്‍ന്നതിന് പിന്നാലെ നാലു സ്ത്രീകള്‍ കൂടി പരാതി നല്‍കി. കേസുകളില്‍ 2024 മേയ് 31 മുതല്‍ രേവണ്ണ ജയിലിലാണ്.