സിനഗോഗ് ആക്രമിച്ച് ഇറാന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടന്നെന്ന് വെനുസ്വേല

കരക്കാസ്: വെനുസ്വേലയിലെ സിനഗോഗ് ആക്രമിച്ച് ഇറാന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഗൂഡാലോചന നടന്നെന്ന് വെനുസ്വേലയുടെ ആഭ്യന്തര മന്ത്രി ദിസോദാദോ കാബെല്ലോ. യുഎസ് പിന്തുണയോടെ വെനുസ്വേലന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ് മരിയ കൊറി മച്ചാഡോയും സംഘവും ഇറാനിലെ മുന്‍ ഭരണാധികാരിയുടെ മകനായ റെസാ പഹ്‌ലവിയുമായി ഗൂഡാലോചന നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസിനെ ആക്രമിക്കാന്‍ ഇറാന്‍ വെനുസ്വേലയെ താവളമാക്കാന്‍ ശ്രമിച്ചു എന്ന പ്രചാരണം അഴിച്ചുവിടാനായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്രാജ്യത്വവും സയണിസവും ചേര്‍ന്ന മുന്നണിയാണ് ലോകസമാധാനത്തിന്റെ ശത്രുവെന്ന് വെനുസ്വേല ദേശീയ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്‌റിഗസ് പറഞ്ഞു.