കരക്കാസ്: യുഎസ് അധിനിവേശ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കും മിലിഷ്യകള്‍ക്കും റൈഫിളുകള്‍ വിതരണം ചെയ്യാന്‍ വെനുസ്വേലന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രാജ്യത്തെ മലകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും അതിര്‍ത്തിപ്രദേശങ്ങളിലും ജനങ്ങള്‍ ആയുധം ധരിച്ച് നിലകൊള്ളണമെന്ന് വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോ അഭ്യര്‍ത്ഥിച്ചു. വെനുസ്വേലയുടെ പരമാധികാരവും സമാധാനവും അവകാശങ്ങളും സംരക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകദേശം 80 ലക്ഷം ആയുധങ്ങളാണ് വിതരണം ചെയ്യുന്നത്.
1973ല്‍ ചിലിയില്‍ യുഎസ് നടത്തിയ അട്ടിമറി വിജയിക്കാനുള്ള കാരണങ്ങളിലൊന്ന് തൊഴിലാളികളെ സായുധവല്‍ക്കരിക്കുന്നതില്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെയ്ക്ക് പറ്റിയ വീഴ്ചയായിരുന്നു. അത് ചരിത്രപരമായ തെറ്റായി വിലയിരുത്തപ്പെടുന്നു.