റോം: ഗസയിലെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ വത്തിക്കാന്‍. ഗസയിലുള്ളവര്‍ അവിടെ തന്നെ തുടരണമെന്നും ദ്വിരാഷ്ട്രപരിഹാരത്തിലൂടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇല്ലാതാക്കണമെന്നും വത്തിക്കാന്‍ വക്താവ് കര്‍ദിനാല്‍ പിയട്രോ പരോലിന്‍ പറഞ്ഞു. യുഎസിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ട്രംപിന്റെ നടപടികള്‍ക്കെതിരെ നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തിയിരുന്നു. ആളുകളുടെ അന്തസ് കളഞ്ഞ് ആരംഭിക്കുന്ന നടപടികള്‍ മോശമായേ അവസാനിക്കൂയെന്നും മാര്‍പാപ്പ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.