ഗീ വര്‍ഗീസ് മാര്‍ കുറിലോസ് വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപ സ്ഥാനത്തേക്ക്
കോട്ടയം: യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി ഗീവര്‍ഗീസ് മാര്‍ കുറിലോസിനെ വീണ്ടും നിയോഗിച്ചു. ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ നിയമനം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. ജൂണ്‍ ഒന്നിന് സ്ഥാനമേറ്റെടുക്കുമെന്നാണ് വിവരം. 2023ല്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഭദ്രാസനാധിപസ്ഥാനം ഒഴിഞ്ഞിരുന്നു. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും തന്റെ നിലപാടുകള്‍ തുറന്നുപറയുകയും ചെയ്ത് ശ്രദ്ധേയനായ പുരോഹിതനാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.