ഒഡീഷയില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നു(VIDEO-18+)

Update: 2026-01-16 02:09 GMT

ഭൂവനേശ്വര്‍: ഒഡീഷയിലെ ബലസോറില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വ സംഘം തല്ലിക്കൊന്നു. സദര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച നടന്ന ആക്രമണത്തില്‍ വാന്‍ ഹെല്‍പറായ ശെയ്ഖ് മുഹമ്മദാണ് കൊല്ലപ്പെട്ടത്. ശെയ്ഖ് മുഹമ്മദിനെ ആക്രമിക്കുന്നതിന്റെ വീഡിയോകള്‍ ഹിന്ദുത്വ സംഘം തന്നെ പുറത്തുവിട്ടു. പശു മാതാവാണെന്ന് പറയിപ്പിക്കാനും ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിക്കാനും ശ്രമിച്ചു.

പൈപ്പുകളും മൂര്‍ഛയുള്ള ആയുധങ്ങളും കത്തികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ യുവാവിനെ പോലിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സക്കിടെ മരിച്ചു. സഹദ ഗ്രാമത്തിലെ ബാപു, അസിംഗഡ് ഗ്രാമത്തിലെ പവന്‍, ഓള്‍ഡ് ബലാസോറോലെ പിന്റു. പത്രപദയിലെ നേപ്പാളി, സരഗോണിലെ ചിനു തെലെങ്ക എന്നിവരാണ് പ്രതികളെന്ന് പോലിസ് അറിയിച്ചു.