മുവാറ്റുപുഴ: വാന്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്ക്. ഇതില്‍ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണെന്ന് പോലിസ് അറിയിച്ചു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഇന്നലെ രാത്രിയാണ് അപകടം. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാര്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.