വാല്‍പ്പാറയില്‍ ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്

Update: 2025-05-18 03:26 GMT

വാല്‍പ്പാറ: വാല്‍പ്പാറയില്‍ ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്. തിരുപ്പൂരില്‍നിന്ന് വാല്‍പ്പാറയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍പെട്ടത്. രാത്രി ഒരുമണിയോടെയാണ് ബസ് മറിഞ്ഞത്. 72 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ബസ് െ്രെഡവര്‍ ഗണേഷനെ പൊള്ളാച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.