വള്ളിക്കുന്നിലെ വീട്ടില്‍ മധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് അഞ്ചുദിവസം പഴക്കമെന്ന് പോലിസ്

Update: 2025-01-21 13:49 GMT

വള്ളിക്കുന്ന്(മലപ്പുറം): വള്ളിക്കുന്ന് അത്താണിക്കലില്‍ വീടിനുള്ളില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി. അത്താണിക്കല്‍ പൊറാഞ്ചേരി സ്വദേശി കുറ്റി പാലക്കല്‍ ജാഫര്‍ (55) ആണ് മരിച്ചിരിക്കുന്നത്. അത്താണിക്കല്‍ കോടക്കടവ് അമ്പലത്തിന് സമീപം പൊറാഞ്ചേരി പുഴയുടെ തീരത്തെ വീട്ടില്‍ നിന്നു കിട്ടിയ മൃതദേഹത്തിന് ഏകദേശം അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലിസ് അറിയിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പരപ്പനാങ്ങാടി പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജാഫര്‍ വര്‍ഷങ്ങളായി ഭാര്യയും കുട്ടിയുമായി പിണങ്ങി കഴിയുകയാണ്. ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസമെന്നും ദുര്‍ഗന്ധം വന്ന നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും പോലിസ് വിശദീകരിച്ചു.