വളയത്ത് 14 സ്റ്റീല്‍ ബോംബുകളും രണ്ടു പൈപ്പ് ബോംബുകളും പിടിച്ചെടുത്തു

Update: 2025-02-06 14:20 GMT

കോഴിക്കോട്: വളയം ചെക്യാട് കായലോട്ട് താഴെപാറച്ചാലില്‍ മുക്കില്‍ ആയുധശേഖരം കണ്ടെത്തി. കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ 14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, രണ്ട് വടിവാളുകള്‍ എന്നിവയാണ് കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് വളയം പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പോലിസ് കസ്റ്റഡിയില്‍ എടുത്തു. മേഖലയില്‍ പൊലിസ് പരിശോധന തുടരുകയാണ്.