വി കുഞ്ഞികൃഷ്ണനെ പുറത്താക്കി: ഇന്ന് സിപിഎം വിശദീകരണ യോഗം

Update: 2026-01-27 02:35 GMT

കണ്ണൂര്‍: ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പ് നടന്നെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം നടത്തും. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. കുഞ്ഞിക്കൃഷ്ണന്റെ എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ധനാപഹരണം നടന്നിട്ടില്ലെന്നും നേതൃത്വം ആണയിടുന്നു. കുഞ്ഞിക്കൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഇന്നലെ വിമര്‍ശിച്ചിരുന്നു. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം.